നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. രാഹുൽ ഗാന്ധിക്ക് ജൂൺ 10ന് അയച്ച കത്ത് സിദ്ദു ഇന്ന് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്ത് ഉടൻ കൈമാറുമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്ന് കരുതുന്നു. ബിജെപിയിൽ നിന്ന് രാജിവെച്ച് 2017ലാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചത് സിദ്ദുവിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *