ബിജെപി ജയിച്ചാൽ ഗ്രാമം വിടാനൊരുങ്ങി ഉത്തർപ്രദേശിലെ മുസ്ലിങ്ങൾ; മോദിയും യോഗിയും ജനങ്ങളെ വിഭജിക്കുന്നു

എല്ലാവരും പണ്ട് ഒന്നിച്ച് ജീവിച്ചിരുന്നു. പല വിശ്വാസങ്ങളാണെങ്കിലും സംസാരിക്കാൻ സമയം കണ്ടെത്തുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ എല്ലാം മാറി. ഇനിയും ഭയന്ന് ഇവിടെ കഴിയാനാകില്ല. ഗ്രാമത്തിൽ നിന്ന് പോകാമെന്ന് കരുതുകയാണ്. ഉത്തർപ്രദേശിലെ നയാബാൻസ് എന്ന ഗ്രാമത്തിലെ മുസ്ലിങ്ങളുടെ വാക്കുകളാണിത്.

ലോക്‌സഭാ നാളെ വരാനിരിക്കെ മോദിയും ബിജെപിയും വീണ്ടും അധികാരത്തിലെത്തിയാൽ ഗ്രാമം വിടുമെന്ന് ഇവർ റോയിറ്റേഴ്‌സിനോട് വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയാൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകും. മുമ്പ് എല്ലാവരും ഒന്നിച്ച് ജീവിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടായിട്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഗ്രാമവാസികൾ പറയുന്നു.

2014ൽ മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തി. പിന്നാലെ യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നു. ഇരുവരും ചേർന്ന് മുസ്ലിങ്ങളെയും ഹിന്ദുക്കലെയും വിഘടിച്ച് മാറ്റുക എന്ന അജണ്ട നടപ്പാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആറോളം കുടുംബം ഗ്രാമം വിട്ടുപോയതായും ഇവർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *