മോദിയെ പിന്തുണച്ച് ശരദ് പവാർ; മുതിർന്ന നേതാവ് താരിഖ് അൻവർ പാർട്ടി വിട്ടു

  • 14
    Shares

റഫാൽ യുദ്ധവിമാന ഇടപാടിൽ നരേന്ദ്രമോദിയെ പിന്തുണച്ച് സംസാരിച്ച ശരദ് പവാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് താരിഖ് അൻവർ എൻ സി പിയിൽ നിന്ന് രാജിവെച്ചു. ബീഹാറിലെ കത്തിഹാറിൽ നിന്നുള്ള എംപിയാണ് താരിഖ് അൻവർ. തന്റെ എംപി സ്ഥാനവും പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് താരിഖ് പറഞ്ഞു

എൻ സി പി വിട്ട താരിഖ് കോൺഗ്രസിലേക്കോ ആർ ജെ ഡിയിലേക്കോ പോകുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് മാതൃസംഘടനയാണെന്നും പാർട്ടിയിലേക്ക് തിരിച്ചുപോകാനുള്ള അവസരം മുന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുവരെ തീരുമാനമൊന്നുമായില്ലെന്നും താരിഖ് അൻവർ പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *