നീറ്റും നെറ്റും ഇനി വർഷത്തിൽ രണ്ട് തവണ നടത്തും; പ്രവേശന പരീക്ഷ നടത്താൻ പുതിയ ഏജൻസി
നീറ്റ്, നെറ്റ് പരീക്ഷകൾ ഇനി മുതൽ വർഷത്തിൽ രണ്ടെണ്ണം നടത്തും. വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളും എഴുതാം. ഇതിൽ ഉയർന്ന സ്കോറും പരിഗണിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ എൻടിഎയാകും നടത്തുക.
നീറ്റ്, ജെഇഇ, നെറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തും. തെരഞ്ഞെടുത്ത കമ്പ്യൂട്ടർ സെന്ററുകളിലായിരിക്കും പരീക്ഷ. അതേസമയം സിലബസ്, ഫീസ് എന്നിവയിൽ മാറ്റമില്ല.
ജെഇഇ പരീക്ഷ ജനുവരി, ഏപ്രിൽ മാസങ്ങളിലും നീറ്റ് പരീക്ഷ ഫെബ്രുവരിയിലും മെയ് മാസത്തിലും രണ്ട് തവണകളായി നടക്കും. വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടപ്പെട്ട് പോകുന്നതു കൊണ്ടാണ് രണ്ട് തവണയായി പരീക്ഷ നടത്തുന്നത്.
National Testing Agency to conduct NEET, JEE, UGC NET and CMAT exams from now on, the exams will be computer-based. The exams to be conducted on multiple dates. NEET & JEE exams to be conducted 2 times in a year, JEE in Jan & Apr & NEET in Feb and May: Union Minister P Javadekar pic.twitter.com/gJEOYmkk1Z
— ANI (@ANI) July 7, 2018