ബിജെപിക്ക് വോട്ട് ചെയ്യില്ല; നിലപാട് വ്യക്തമാക്കി 13 കർഷക സംഘടനകൾ

  • 15
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. 13 കർഷക സംഘടനകൾ അടങ്ങിയ കൺസോഷ്യം ഓഫ് ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷനാണ് നിലപാട് അറിയിച്ചത്. കർഷകരെ ചതിച്ചവരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരെന്ന് അസോസിയേഷൻ വ്യക്തമാക്കി

ബിജെപി സ്ഥാനാർഥികൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. കൂടാതെ മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യില്ലെന്ന് കൺസോഷ്യം പ്രസിഡന്റ് സത്‌നാം സിംഗ് ബെഹ്‌റു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബിജെപി ഇതര പാർട്ടികൾക്കോ, സ്വതന്ത്ര്യ സ്ഥാനാർഥികൾക്കോ വോട്ട് രേഖപ്പെടുത്താൻ കർഷക സംഘടന ആഹ്വാനം ചെയ്തു. കർഷകരെ വഞ്ചിച്ച ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും സംഘനട പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *