നൂറു രൂപയുടെ പുതിയ നോട്ടുകൾ വരുന്നു; സെപ്റ്റംബറിൽ പുറത്തിറങ്ങും

  • 48
    Shares

റിസർവ് ബാങ്ക് പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും. വയലറ്റ് നിറത്തിലാണ് പുതിയ നോട്ടുകൾ എത്തുക.

മധ്യപ്രദേശിലെ ദേവാസിയിലെ സെക്യൂരിറ്റി പ്രസിലാണ് നോട്ടുകൾ അച്ചടിക്കുന്നത്. നിലവിലുള്ള നൂറു രൂപയേക്കാൾ ചെറുതായ നോട്ടുകളാണ് അച്ചടിക്കാനൊരുങ്ങുന്നത്. 66 മില്ലി മീറ്റർ വീതയും 142 മില്ലി മീറ്റർ നീളവുമാണ് നോട്ടിന്റെ വലുപ്പം

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽപ്പെട്ട റാണി കി വവ് എന്ന ചരിത്രസ്മാരകത്തിന്റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്യും. പുതിയ നോട്ടുകൾ പുറത്തിറക്കിയാലും പഴയ നോട്ടുകൽ പിൻവലിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചിട്ടുണ്ട്

നോട്ടുനിരോധനത്തിന് ശേഷം ആറാം തവണയാണ് റിസർവ് ബാങ്ക് നോട്ടുകൾ മാറ്റുന്നത്. നേരത്തെ 2000, 500, 200, 50,10 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *