കാഴ്ചയില്ലാത്തവർക്കും എളുപ്പം തിരിച്ചറിയാം; 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ധനമന്ത്രി
പുതിയ നാണയങ്ങൾ ഉടനെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ. കാഴ്ചയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാനാകുന്ന വിധമാണ് നാണയങ്ങളുടെ രൂപകൽപ്പന. മാർച്ച് ഏഴിന് നാണയങ്ങളുടെ മാതൃക പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ടിരുന്നു.
ആദ്യമായാണ് 20 രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് 20 രൂപ നാണയം പുറത്തിറക്കുന്നത്. മറ്റ് നാണയങ്ങൾ വൃത്താകൃതിയിലാണ്.