കോയമ്പത്തൂരിൽ എൻ ഐ എ നടത്തിയ റെയ്ഡ് ഐ എസ് ബന്ധമുള്ളയാൾ അറസ്റ്റിൽ; കേരളത്തിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടു

Loading...

കോയമ്പത്തൂരിൽ എൻ ഐ എ ഏഴിടങ്ങളിലായി നടത്തിയ റെയ്ഡിൽ ഐ എസ് ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. ഐ എസ് ബന്ധമുള്ള ആറ് പേർക്കെതിരെ എൻ ഐ എ കേസെടുത്തിട്ടുണ്ട്. കൊളംബോ സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമിന്റെ അനുയായികളാണ് ഇവർ

കേരളത്തിലെയും തമിഴ്‌നാടിലെയും ഐഎസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള, ഷാഹിൻ ഷാ, പോത്തന്നൂർ സ്വദേശി അക്രം സിന്ധ, കുനിയമുത്തൂർ എം അബൂബക്കർ, ഉമ്മർ നഗർ സ്വദേശി സദ്ദാം ഹുസൈൻ എന്നിവർക്കെതിരെയാണ് കേസ്

കേരളത്തിലെയും തമിഴ്‌നാട്ടിലെയും യുവാക്കളെ തീവ്രവാദത്തിലേക്ക് വഴി തിരിച്ചുവിടാൻ ഇവർ പ്രവർത്തിച്ചിരുന്നു. കേരളത്തിൽ സ്‌ഫോടനം നടത്താനും ഇവർ യുവാക്കളെ പ്രേരിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളുമായാണ് ഇവർ കേരളത്തിലെ മുസ്ലിം യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. കാസർകോട് അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിൻ ഷായ്ക്ക് ബന്ധമുണ്ട്.

300 എയർഗൺ വെടിയുണ്ടകൾ, ഒരു കഠാര, ഇലക്ട്രിക് ബാറ്റൺ, 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡ്, 10 പെൻഡ്രൈവ്, മൂന്ന് ലാപ്‌ടോപ്, ആറ് മെമ്മറി കാർഡ്, ആറ് ഹാർഡ് ഡിസ്‌ക്, ലഘുലേഖകൾ തുടങ്ങിയ പിടിച്ചെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *