17കാരിയെ ലൈംഗികമായി ആക്രമിച്ച പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Loading...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയാണ് അറസ്റ്റിലായത്.

പോക്‌സോ പ്രകാരമാണ് നിലഞ്ജൻ അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കെതിരെ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.

ബിജെപി പ്രവർത്തകൻ മോശമായി പെരുമാറിയെന്ന് പരാതി പറയാനായി റോയിയുടെ വീട്ടിൽ ചെന്നപ്പോഴാണ് 17കാരിയെ ബിജെപി നേതാവും ലൈംഗികമായി ആക്രമിച്ചത്. ഏപ്രിൽ 26നായിരുന്നു സംഭവം. പെൺകുട്ടി തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു.

കേസിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. മമതാ ബാനർജിയുടെ അനന്തരവനും തന്റെ എതിർ സ്ഥാനാർഥിയുമായ അഭിഷേക് ബാനർജിയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് റോയി ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *