നിർഭയ സംഭവത്തിന്റെ ഓർമദിനത്തിലും ഡൽഹിയിൽ ഒമ്പതുവയസ്സുകാരി പീഡനത്തിനിരയായി

  • 7
    Shares

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒമ്പത് വയസ്സുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി. സമയ്ബൂർ ബദ്‌ലിയിലാണ് സംഭവം. രാജ്യം നടുങ്ങിയ നിർഭയ സംഭവം നടന്ന് ആറ് വർഷം തികയുന്ന ദിവസമാണ് മറ്റൊരു പീഡന വാർത്ത കൂടി വരുന്നത്

അയൽവാസിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവാവിന്റെ ഭാര്യയും കുട്ടിയും വീടിന്റെ മുകൾ നിലയിലുണ്ടായിരുന്നു. ഇവർ പക്ഷേ സംഭവമറിഞ്ഞില്ല.

കുട്ടി അവശയായി വീട്ടിൽ എത്തിയപ്പോഴാണ് മാതാപിതാക്കൾ വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *