നിപ വൈറസിന്റെ ഉത്ഭവം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരണം

  • 21
    Shares

സംസ്ഥാനത്തെ ഭീതിയിൽ അകപ്പെടുത്തിയ നിപ വൈറസിന്റെ ഉത്ഭവം പഴം തീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘമാണ് ഇത് സ്ഥിരീകരിച്ചത്. ഇതോടെ നിപയുടെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുകയാണ്

ആദ്യഘട്ട പരിശോധനക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകൾ പഴംതീനി വവ്വാലുകൾ ആയിരുന്നില്ല. നിപ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തിൽപ്പെട്ട വവ്വാലുകളെയാണ് ആദ്യ ഘട്ടത്തിൽ പരിശോധിച്ചത്. ഇതാണ് ആദ്യ പരിശോധന നെഗറ്റീവ് ആകാൻ കാരണം

രണ്ടാം ഘട്ടത്തിൽ മേഖലയിൽ നിന്നും പിടികൂടിയ 51 വവ്വാലുകളിൽ ചിലതിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സംഘത്തിന്റെ കണ്ടെത്തലിനെ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും പ്രതികരിച്ചിട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *