നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Loading...
  • 13
    Shares

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബ്രിട്ടനും അമേരിക്കയും അടക്കമുള്ള നാല് വിദേശരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ന്യൂയോർക്കിൽ നീരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാർട്ട്‌മെന്റുകൾ, 278 കോടി രൂപയുടെ അഞ്ച് ഓവർസീസ് ബാങ്ക് അക്കൗണ്ടുകൾ, ഹോങ്കോംഗിലുള്ള 22.69 കോടി രൂപ വില മതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫ്‌ളാറ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്‌ളാറ്റ് എന്നിവയടക്കമാണ് കണ്ടുകെട്ടിയത്.

ഇതാദ്യമായാണ് ഇന്ത്യൻ ഏജൻസി പ്രതിയുടെ വിദേശത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. 13,000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *