നിർഭയ കേസിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു; പ്രതികളുടെ ഹർജി തള്ളി

Loading...
  • 20
    Shares

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. വധശിക്ഷ ഇളവ് ചെയ്യണമന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. പ്രതികളായ മുകേഷ്, പവൻ, വിനയ് ശർമ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ നാല് പ്രതികളിൽ മൂന്ന് പേരാണ് പുന:പരിശോധനാ ഹർജി നൽകിയത്. നാലാമനായ അക്ഷയ് കുമാർ സിംഗ് പുന:പരിശോധനാ ഹർജി നൽകിയിരുന്നില്ല. നാല് പ്രതികൾക്കും ഡൽഹി ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മേയിൽ സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു

രാജ്യത്തെ ഏറ്റവുമധികം ഞെട്ടിക്കുകയും കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നയിക്കുകയും ചെയ്ത സംഭവമായിരുന്നു നിർഭയ കേസ്. 2012 ഡിസംബർ 16നായിരുന്നു നിർഭയക്കെതിരെ ആക്രമണം നടന്നത്. ഓടുന്ന ബസിൽ വെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വലിച്ചെറിയുകയായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കുട്ടി മരിച്ചത്.

കേസിലെ മുഖ്യപ്രതി രാംസിംഗ് വിചാരണക്കാലത്ത് ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനൽ കോടതിയിലാണ് വിചാരണ നടന്നത്. ഇയാൾ മൂന്ന് വർഷത്തെ തടവിന് ശേഷം പുറത്തിറങ്ങിയിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *