2019 തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് വർഗീയ നീക്കങ്ങൾ നടത്തുന്നുവെന്ന് നിർമല സീതാരാമൻ

  • 9
    Shares

2019 പൊതു തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് വർഗീയ നീക്കങ്ങൾ നടത്തുന്നുവെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് മുസ്ലിം പാർട്ടിയാണെന്ന് എന്തു കൊണ്ടാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു. മുസ്ലിം പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചക്കൊടുവിൽ രാഹുൽ ഗാന്ധി കോൺഗ്രസ് മുസ്ലീം പാർട്ടിയാണെന്ന് പറഞ്ഞതായി ഒരു ഉർദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു

എന്നാൽ കോൺഗ്രസ് ഈ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിർമലാ സീതാരാമന്റെ ആരോപണം. കോൺഗ്രസിന്റെ നടപടി 1947ന് സമാനമായ വർഗീയ സംഘർഷമുണ്ടാക്കും. ശശി തരൂർ അടക്കം നടത്തുന്ന പ്രസ്താവന രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് വേണ്ടിയാണ്.

പാർലമെന്റ് വർഷകാല സമ്മേളനം അടുത്തിരിക്കെ പ്രതിരോധമന്ത്രി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് കോൺഗ്ര് തിരിച്ചടിച്ചു. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കോൺഗ്രസ് വക്താവ് സുഷ്മിത ദേവ് പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *