ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ്; പ്രഖ്യാപനം ജി എസ് ടി കൗൺസിൽ യോഗത്തിന് മുമ്പ്

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ജി എസ് ടി കൗൺസിൽ യോഗത്തിന് മുമ്പ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

ആദായ നികുതി നിയമത്തിലും ഭേദഗതി കൊണ്ടുവരും. ഉത്പാദനം വർധിപ്പിക്കുന്നതും മെയ്ക്ക് ഇൻ ഇന്ത്യ വഴിയുള്ള പദ്ധതികൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചു. മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികൾക്ക് 22 ശതമാനം നിരക്കിൽ നികുതി അടച്ചാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി

സാമ്പത്തിക മേഖല ഉത്തേജിപ്പിക്കുന്നതിനായി നാലാം ഘട്ടമായുള്ള പദ്ധതികളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപിറ്റൽ ഗെയിൽ ടാക്‌സിൽ ഉണ്ടായിരിക്കുന്ന സർചാർജിൽ ഇളവ് വരുത്തും. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഇൻക്യൂബറേറ്ററുകളിൽ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കും. ജി എസ് ടി കൗൺസിൽ യോഗത്തിലും വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *