ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കും, പാർപ്പിട നിർമാണത്തിന് കൂടുതൽ ഇളവുകൾ; മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഉത്തേജന പരിപാടികൾ പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തികമാന്ദ്യമുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കും വ്യാവസായിക മേഖലയിൽ വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് ധനമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിലനിർത്തിയതായി നിർമലാ സീതാരാമൻ പറഞ്ഞു. നിക്ഷേപനിരക്ക് കൂടുകയാണ്. സാമ്പത്തികമേഖല ശക്തിപ്പെടുന്നതായും അവർ അവകാശപ്പെട്ടു.

നികുതി പരിഷ്‌കരണ നടപടികൾ ഉടനുണ്ടാകും. ഈ മാസം 19ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചർച്ച നടത്തും. ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കും. കയറ്റുമതി മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്യൂഷൻ നടപടിയിൽ നിന്നൊഴിവാക്കും.

നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും. പലിശ ഏകീകരണത്തിന് ആലോചനയുണ്ടെന്നും ധനമന്ത്രി അറിയിച്ചു. 2020ൽ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാകും ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.

പാർപ്പിട മേഖലയിൽ കൂടുതൽ ഇളവുകളും ധനമന്ത്രി പ്രഖ്യാപിച്ചു. പാർപ്പിട നിർമാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ഏകജാലക സംവിധാനം ക്രമീകരിക്കും. ഇതിനായി പതിനായിരം കോടി രൂപ നീക്കിവെക്കും. വീട് പൂർത്തിയാക്കാൻ പണമില്ലാത്തവർക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം. സർക്കാർ ഉദ്യോഗസ്ഥരെ വീട് വാങ്ങാൻ പ്രോത്സാഹിപ്പിക്കും. അഡ്വാൻസ് തുകയടക്കമുള്ള സൗകര്യങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *