സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; കൂടുതൽ ഉത്തേജന നടപടികൾ പ്രഖ്യാപിക്കും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾ നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്നാണ് സൂചന

ഇന്ന് പ്രഖ്യാപിക്കാനുള്ള നടപടികളുടെ വിശദാംശങ്ങൾ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

വാണിജ്യ, ഓട്ടോ മൊബൈൽ, കയറ്റുമതി മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതലും. അടുത്ത വർഷത്തോടെ 7.2 ശതമാനം വളർച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *