ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ലോകം സാമ്പത്തിക മാന്ദ്യത്തിലാണ്. ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ സാമ്പത്തിക വളർച്ച കുറഞ്ഞു. അമേരിക്കയും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ജി എസ് നിരക്കുകൾ ലളിതമാക്കും. ജി എസ് ടി റീഫണ്ട് വൈകില്ലെന്നും മന്ത്രി അറിയിച്ചു

നികുതി റിട്ടേൺ സുതാര്യമാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ സാമൂഹ്യ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ സിവിൽ കുറ്റമായേ കണക്കാക്കു. സ്റ്റാർട്ട് അപ്പുകൾക്കുള്ള ഏഞ്ചൽ ടാക്‌സ് പിൻവലിച്ചു. അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി

ഭവന-വാഹന വായ്പാ നിരക്കുകൾ കുറക്കും. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജ് ഉണ്ടായിരിക്കില്ല. 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് നൽകും. 20,000 കോടി രൂപ ഭവനനിർമാണ മേഖലക്കായി ഹൗസിംഗ് ബാങ്ക് വഴി നൽകും

വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരിന്റെ പഴയ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങും ഓഹരി അടക്കമുള്ള ദീർഘ ഹ്രസ്വകാല മൂലധനനിക്ഷേപങ്ങൾക്കുള്ള സർചാർജ് എടുത്തുകളഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *