ശരീരമേ കോൺഗ്രസിലുള്ളു, മനസ്സ് ബിജെപിക്കൊപ്പമാണ്; ചില നേതാക്കൾ വിളിച്ചറിയിച്ചതായി ഗഡ്കരി

  • 23
    Shares

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ വിളിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജാതിയും മതവും ഭാഷയും പാർട്ടിയൊന്നും നോക്കാതെ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്നെ വിളിക്കുകയും പേടിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗഡ്കരി പറയുന്നു. നാഗ്പൂരിലാണ് ഗഡ്കരി മത്സരിക്കുന്നത്.

ശരീരം കോൺഗ്രസിലാണെങ്കിലും മനസ്സ് കൊണ്ട് ബിജെപിയിലാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. തനിക്ക് എല്ലാവരുടെയും പിന്തുണയുണ്ടെന്നും ഗഡ്കരി അവകാശപ്പെട്ടു. 2014ൽ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *