നിസാമാബാദ് ജില്ലയുടെ പേര് മാറ്റി ഇന്ദൂർ എന്നാക്കണമെന്ന് ബിജെപി

തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നിസാമാബാദ് എംപി കൂടിയായ ബിജെപി നേതാവ് അരവിന്ദ് ധർമപുരിയാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണ സാഗർ റാവുവും ഇതിന് പിന്നാലെ ഈ ആവശ്യമുന്നയിച്ചു.

നൈസാം ഭരണകാലത്തിന് മുമ്പ് ഇന്ദൂർ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് കൃഷ്ണസാഗർ റാവു അവകാശപ്പെട്ടു. യഥാർഥ പേര് മാറ്റി മുസ്ലീം പേര് നൽകുകയായിരുന്നുവെന്നും ബിജെപി നേതാക്കൾ പറയുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഉറപ്പായും നിസാമാബാദിനെ ഇന്ദൂർ എന്നാക്കി മാറ്റുമെന്ന് കൃഷ്ണസാഗർ റാവു പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *