ശിവസേന വിപ്പ് പിൻവലിച്ചു, നിലപാട് ഉദ്ദവ് അറിയിക്കും; അമ്പരന്ന് ബിജെപി

  • 12
    Shares

ലോക്‌സഭയിൽ മോദി സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ പാർട്ടി എംപിമാർക്ക് നൽകിയ വിപ്പ് പിൻവലിച്ച് ശിവസേന. രാവിലെ 11 മണിക്ക് ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ശിവസേന വിപ്പ് പിൻവലിച്ച് എൻ ഡി എ പക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്

്പാർട്ടി നിലപാട് പത്തരയോടെ ഉദ്ദവ് താക്കറെ എംപിമാരെ അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമിത് ഷാ ഇന്നലെ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന ഭരണപക്ഷത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ഇന്നലെ വരെയുണ്ടായിരുന്ന ധാരണ

ടിഡിപിയാണ് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയത്തിന് കോൺഗ്രസും ഇടതുപാർട്ടികളും എഐഎഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *