റാഫേൽ അഴിമതിയിൽ മോദിക്ക് നേരിട്ട് പങ്കെന്ന് രാഹുൽ ഗാന്ധി; മോദിയുടേത് തട്ടിപ്പ് രാഷ്ട്രീയം

  • 26
    Shares

അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ച ലോക്‌സഭയിൽ നടക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടേത് തട്ടിപ്പ് രാഷ്ട്രീയമാണ്. മോദിക്ക് മേൽ അഴിമതിയാരോപണവും രാഹുൽ നടത്തി

റാഫേൽ അഴിമതി ഇടപാടിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് രാഹുൽ ആരോപിച്ചു. 45,000 കോടിയുടെ അഴിമതിയാണ് റാഫേൽ കരാറിലൂടെ നടന്നത്. ഈ കരാറിലൂടെ ഒരു വ്യവസായിക്ക് പ്രധാനമന്ത്രി 45,000 കോടി രൂപയുടെ ലാഭമുണ്ടാക്കി കൊടുത്തു. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികളാണ് മോദി ചെലവിടുന്നത്. ചിരിക്കുമ്പോഴും മോദിയുടെ കണ്ണുകളിൽ പരിഭ്രമമുണ്ടെന്നും രാഹുൽ പറഞ്ഞു. രാജ്യസുരക്ഷയിലും വിട്ടുവീഴ്ചക്ക് മോദി തയ്യാറായി. ചൈനയുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കി. ചൈനീസ് അതിർത്തി സംരക്ഷിക്കുന്ന സൈനികരെ മോദി വഞ്ചിച്ചു

അമിത് ഷായുടെ മകന്റെ അഴിമതിക്ക് മേൽ മോദി കണ്ണടച്ചു. രാജ്യത്തിന്റെ കാവലാളാണെന്ന് സ്വയം പറയുന്ന പ്രധാനമന്ത്രി അഴിമതി നടക്കുമ്പോൾ എവിടെയായിരുന്നുവെന്നും രാഹുൽ ചോദിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *