ചക്കിന് വെച്ചത് കൊക്കിന്: അസമിൽ പൗരത്വപട്ടികയിൽ പുറത്തായവരിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കൾ, ബിജെപി കോടതിയിലേക്ക്

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് കടന്നുകയറ്റക്കാരെ പുറത്താക്കണമെന്ന വാചാടോപം ബിജെപി എല്ലാക്കാലത്തും ആവർത്തിച്ചിരുന്നത്. എന്നാൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക വന്നതോടെ കുരുക്കിലായത് ബിജെപിയാണ്. പൗരത്വ പട്ടികയിൽ പുറത്തായവരിൽ ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ്. ഇവരാകട്ടെ കാലാകാലങ്ങളായി ബിജെപിയുടെ വോട്ടുബാങ്കുമാണ്

പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമാണം നടത്താനുമാണ് അസം സംസ്ഥാന നേതൃത്വവും സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റും ഇതിനോട് കൂട്ടിവായിക്കണം

യഥാർഥ ഇന്ത്യൻ പൗരൻമാരും പട്ടികയിൽ നിന്ന് പുറത്തായെന്നാണ് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറയുന്നത്. പുറത്തായവരിൽ 25 ശതമാനം പേർ മാത്രമേ അപ്പീൽ വഴി പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളു. ഇതുവരെ 27 തവണ പുനപ്പരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻ ആർ സി കമ്മീഷർ പറയുന്നത്. ഇതിനെതിരെയും ബിജെപി രംഗത്തുവന്നിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *