ഡൽഹിയിലും എൻ ആർ സി നടപ്പാക്കണമെന്ന് മനോജ് തിവാരി; ഡൽഹിയിലേക്ക് കുടിയേറിയ താങ്കൾക്കിത് പറയാൻ നാണമില്ലേയെന്ന് കോൺഗ്രസ്

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഡൽഹിയിലും എൻ ആർ സി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് മനോജ് തിവാരി. തലസ്ഥാനത്തെ സാഹചര്യം അതി ഗുരുതരമാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഡൽഹിയിലും എൻ ആർ സി നടപ്പാക്കണമെന്നായിരുന്നു മനോജ് തിവാരിയുടെ പരാമർശം. സമയം വരുമ്പോൾ ഞങ്ങൾ എൻ ആർ സി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. മനോജ് തിവാരി ബിഹാറിലെ കൈമൂരിലാണ് ജനിച്ചത്. യുപിയിലെ വാരണാസിയിലാണ് പഠിച്ചത്. മുംബൈയിൽ ജോലി ചെയ്ത് യുപിയിലെ ഗോരഖ്പൂരിൽ മത്സരിച്ചു. വീണ്ടും ഡൽഹിയിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ ഡൽഹിയിലേക്ക് കുടിയേറിയ മനോജ് തീവാരിക്ക് ഇത് പറയാൻ നാണമില്ലേയെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *