യുപിയിൽ പശുകലാപത്തിന്റെ മറവിലെ ഇൻസ്‌പെക്ടറുടെ കൊലപാതകം; കരസേന ജവാൻ പിടിയിൽ

  • 14
    Shares

ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ സംഘപരിവാർ നടത്തിയ പശുകലാപത്തിന് മറവിൽ പോലീസ് ഇൻസ്‌പെക്ടറെയും യുവാവിനെയും വെടിവെച്ച് കൊന്ന സംഭവത്തിൽ കരസേന ജവാൻ പിടിയിൽ. ഇൻസ്‌പെക്ടർ സുബോധ്കുമാർ സിംഗിനെ വെടിവെച്ച് കൊന്നതായി സംശയിക്കുന്ന ജവാനെയാണ് സൈന്യം തടവിലാക്കിയത്.

ജിതേന്ദ്ര മാലിക് എന്ന ജവാനെയാണ് ഇയാളുടെ യൂനിറ്റ് തടവിലാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ യൂനിറ്റിലെത്തിയത്. ഇതിന് പിന്നാലെ സൈന്യം ഇയാളെ തടങ്കലിൽ വെക്കുകയായിരുന്നു. ഇയാളെ ഇന്ന് ഉത്തർപ്രദേശ് പോലീസിന് കൈമാറും. ജിതേന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിനായി യുപി പോലീസ് ശ്രീനഗറിലെത്തിയിട്ടുണ്ട്

ഉത്തർപ്രദേശ് പോലീസുമായി സഹകരിക്കുമെന്ന് കരസേന അറിയിച്ചിട്ടുണ്ട്. സുബോധ്കുമാറിന് വെടിയേൽക്കുന്ന സമയത്ത് ജിതേന്ദ്ര സമീപത്തുണ്ടായിരുന്നതായി മൊബൈൽ ദൃശ്യങ്ങളിൽ നിന്ന് കാണമായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *