അസമിൽ ഇസ്ലാം വിശ്വാസിയായ വൃദ്ധനെ മർദിച്ച് അവശനാക്കി; പന്നിയിറച്ചി തീറ്റിച്ചു

  • 56
    Shares

ബീഫ് വിൽക്കുന്നുവെന്നാരോപിച്ച് അസമിൽ മുസ്ലിം മത വിശ്വാസിയായ വൃദ്ധനെ ആൾക്കൂട്ടം മർദിച്ചവശനാക്കിയ ശേഷം പന്നിയിറച്ചി തീറ്റിച്ചു. ഷൗക്കത്ത് അലിയെന്ന 68കാരനാണ് ആൾക്കൂട്ടത്തിന്റെ മർദനമേൽക്കേണ്ടി വന്നത്. സംഘപരിവാറിന്റെ ക്രിമിനൽ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ

പൗരത്വ രജിസ്റ്ററിൽ പേരുണ്ടോ, ബീഫ് വിൽക്കാൻ ലൈസൻസുണ്ടോ എന്ന് ചോദിച്ചായിരുന്നു മർദനം. ഇതിന് ശേഷം ഇവർ ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ആൾക്കുട്ടത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്ന് ചുരുണ്ടിരിക്കുന്ന വൃദ്ധനെയാണ് വീജിയോയിൽ കാണാനാകുന്നത്. ഷൗക്കത്ത് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *