പാർലമെന്റിൽ മതപരമായ മുദ്രവാക്യങ്ങൾ വിളിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള
പാർലമെന്റിൽ മതപരമായ മുദ്രവാക്യങ്ങൾ വിളിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള. സഭയെ തടസ്സപ്പെടുത്തുന്ന രീതിയിലോ മറ്റ് പ്രകോപനങ്ങൾ ഉണ്ടാക്കുന്ന രീതിയിലോ യാതൊരു വിധ മുദ്രാവാക്യങ്ങളും സഭയിൽ അനുവദിക്കില്ല. ഇത്തരത്തിലുള്ള മുദ്രവാക്യങ്ങൾ വിളിക്കാനുള്ള സ്ഥലമാണ് പാർലമെന്റ് എന്ന് കരുതുന്നില്ലെന്നും സ്പീക്കർ പറഞ്ഞു
പാർലമെന്റ് അംഗങ്ങൾക്ക് അവർക്ക് പറയാനുള്ള കാര്യങ്ങൾ പറയാം. ഉന്നയിക്കാനുള്ള ആരോപണങ്ങൾ ഉന്നയിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എന്നാൽ മതപരമായ മുദ്രവാക്യങ്ങൾ വിളിക്കാൻ അനുവദിക്കില്ല. പാർലമെന്റിന് ചില നിയമങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുവെന്നും ഓം ബിർള പറഞ്ഞു