ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി: ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. 2020 ജൂൺ 30ന് മുമ്പ് പദ്ധതി പ്രാവർത്തികമാക്കാനാണ് നിർദേശം. റേഷൻ കാർഡുള്ളവർക്ക് രാജ്യത്ത് ഏത് റേഷൻ കടകളിൽ നിന്നും സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സാധിക്കുന്ന പദ്ധതിയാണിത്.
കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ പദ്ധതി പ്രാവർത്തികമാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാൻ പറഞ്ഞു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.