അമിത് ഷായുടെ ഓപറേഷൻ താമര അടപടലം തകർന്നു; ബിജെപിയുടെ എംഎൽഎമാർ കർണാടകയിലേക്ക് മടങ്ങുന്നു

  • 105
    Shares

കർണാടക സർക്കാരിനെ പിന്നിലൂടെ വലിച്ച് താഴെയിടാനുള്ള ബിജെപിയുടെ ശ്രമം പാളി. അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച് അവർ തന്നെ പേരിട്ട് വിളിക്കുന്ന ഓപറേഷൻ താമര(കുതിരക്കച്ചവടം) കർണാടകയിൽ വിജയിക്കില്ലെന്ന് ഉറപ്പായി. ഗുരുഗ്രാമിലെ റിസോർട്ടിൽ നിന്നും ബിജെപി എംഎൽഎമാർ കർണാടകയിലേക്ക് മടങ്ങിത്തുടങ്ങി

ഒഴിവുകാലം ആസ്വദിക്കാനായാണ് എംഎൽഎമാർ റിസോർട്ടിൽ തങ്ങിയതെന്നാണ് യെദ്യൂരപ്പ പറയുന്നത്. സർക്കാരിനെ താഴെയിടാൻ ഒരു പദ്ധതിയുമില്ലെന്നും യെദ്യൂരപ്പ പറയുന്നു. മുപ്പതിനായിരം രൂപ ഓരോ മുറിക്കും ദിവസ വാടകയുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു എംഎൽഎമാരെ താമസിപ്പിച്ചിരുന്നത്.

ബിജെപി എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റി കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാരെ അടർത്തി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. അമിത് ഷായുടെ താത്പര്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാൻ തയ്യാറാകാതെ വന്നതോടെ പദ്ധതി പൊളിയുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *