ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടികൾ; നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Loading...
  • 31
    Shares

സുതാര്യമായ തെരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പതിനേഴ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മമതാ ബാനർജിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ കമ്മീഷനെ സമീപിച്ചത്.

മമതാ ബാനർജിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിന് വോട്ടെണ്ണൽ യന്ത്രത്തെ കുറ്റം പറയുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ പി റാവത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ കമ്മീഷനെ സമീപിച്ചത്.

യുപി തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്ക് വീഴുന്നതായി ആരോപണം ഉയർന്നിരുന്നു. സാങ്കേതിക തകരാർ ആണെന്ന് ചൂണ്ടിക്കാട്ടി മെഷീനുകൾ മാറ്റിയെങ്കിലും ഇത് നേരത്തെ സജ്ജീകരിച്ചതാണോയെന്ന് സംശയം ജനിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *