പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു; വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന് ആവശ്യം

ഇവിഎം അട്ടിമറി നടക്കുന്നുവെന്ന ആരോപണം നിലനിൽക്കെ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടിംഗ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആശങ്ക വേണ്ടെന്ന് കമ്മീഷൻ പ്രതികരിച്ചു. വോട്ടിംഗ് യന്ത്രങ്ങളെ പറ്റിയുള്ള പരാതികൾ കമ്മീഷൻ തള്ളിക്കളഞ്ഞു

ചാനലുകളുടെ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളിലുള്ള വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷൻ അറിയിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 21 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *