വിവിപാറ്റിലെ 50 ശതമാനം വോട്ടുകളും എണ്ണണം, അല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം: പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്ത്

Loading...
  • 59
    Shares

വോട്ടിംഗ് മെഷീനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്ത്. വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇതിന് തയ്യാറല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് ആവശ്യം

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം. ഇവിഎമ്മുകൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. എന്തുകൊണ്ട് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയ്ക്കൂടാ. നിരവധി രാജ്യങ്ങൾ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകുന്ന കാര്യവും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.

50 ശതമാനം വോട്ടുകൾ എണ്ണിയാൽ ആറ് ദിവസമെങ്കിലും എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ മുമ്പ് പേപ്പർ ബാലറ്റുകൾ എണ്ണുന്ന കാലത്ത് 24 മണിക്കൂറിനകം പൂർണഫലം അറിയാൻ സാധിച്ചിരുന്നതായും നായിഡു പറഞ്ഞു.

വിവിപാറ്റിലെ 50 ശതമാനം വോട്ടുകളും ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *