രാഷ്ട്രപതിയെ കാണാനൊരുങ്ങി 21 പ്രതിപക്ഷ പാർട്ടികൾ; തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ ബാക്കിനിൽക്കെ അസാധാരണ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരികയാണെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. 21 രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണും. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ ബാക്കി നിൽക്കെയാണ് അസാധാരണ നീക്കം

ബിജെപി വിരുദ്ധ ചേരിയിലുള്ള 21 രാഷ്ട്രീയപാർട്ടികളാണ് രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പരസ്പരം പിന്തുണക്കാൻ തയ്യാറാണെന്ന് കാണിക്കുന്ന കത്തുകൾ ഇവർ രാഷ്ട്രപതിക്ക് കൈമാറും.

543 അംഗ ലോക്‌സഭയിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ ആവശ്യമാണ്. 2014ൽ 282 സീറ്റുകൾ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ തൂക്കുമുന്നണി സർക്കാർ വരുമെന്നാണ് കരുതുന്നത്. ഇത് മുന്നിൽ കണ്ടാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *