വെറുതെ കറങ്ങി നടന്നിട്ട് എന്ത് കാര്യം: തെരഞ്ഞെടുപ്പ് വരെ വിദേശ യാത്രകൾ ഒഴിവാക്കി മോദി

  • 32
    Shares

അടുത്ത പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയുള്ള മാസങ്ങളിൽ വിദേശയാത്രകൾ നടത്തില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായാണ് വിദേശയാത്രകൾ ഒഴിവാക്കുന്നത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളിൽ നിന്ന് ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രചാരണ പരിപാടികൾ സജീവമാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്

എന്നാൽ വരും മാസങ്ങളിൽ പ്രധാനമന്ത്രിക്ക് പങ്കെടുക്കേണ്ടതായി അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ലെന്നതും മോദിയുടെ വിദേശയാത്രകൾ ഇല്ലാതിരിക്കാൻ കാരണമാണ്. കഴിഞ്ഞ ഒരു വർഷം മാത്രം 14 വിദേശയാത്രകളാണ് നരേന്ദ്രമോദി നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *