ആംബുലൻസ് സിലിണ്ടറിലെ ഓക്‌സിജൻ കാലിയായി; നവജാത ശിശു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നവജാത ശിശു മരിച്ചു. ഓക്‌സിജൻ സിലിണ്ടർ കാലിയായതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. ഹരിയാനയിലെ കൈതാളിലാണ് സംഭവം. സഹിൽ എന്നയാളുടെ കുട്ടിയാണ് മരിച്ചത്.

പനിയെ തുടർന്നാണ് കൈതാളിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ ചണ്ഡിഗഢിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ നിർദേശിച്ചു. ഡോക്ടർ പറഞ്ഞതുപ്രകാരം 2800 രൂപക്ക് സ്വകാര്യ ആംബുലൻസ് വാടകക്ക് ഒരുക്കിയാണ് കുട്ടിയെ കൊണ്ടുപോയത്.

വാഹനം പെഹോവ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ഓക്‌സിജൻ കാലിയാകുകയും കുട്ടിക്ക് ശ്വാസം മുട്ട് അനുഭപ്പെടാൻ തുടങ്ങുകയുമായിരുന്നു. മറ്റൊരു സിലിണ്ടർ ലഭ്യമാക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വഴങ്ങിയില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *