ചിദംബരത്തെ ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും; രാത്രി ഒന്നര മണിക്കൂർ ചോദ്യം ചെയ്തു

ഐഎൻഎക്‌സ് മാക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രി ജോർബാഗിലെ വസതിയിൽ നിന്നുമാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരത്തെ രാത്രി ഒന്നര മണിക്കൂറോളം നേരം സിബിഐ ചോദ്യം ചെയ്തു. അർധരാത്രിയോടെ ആദ്യഘട്ട ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ചോദ്യം ചെയ്യൽ പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. ഇതിന് ശേഷമാകും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുക.

ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഇന്ദ്രാണി മുഖർജി ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നൽകിയതായും സിബിഐ കോടതിയെ അറിയിക്കും. ഇന്നലെ രാത്രി നാടകീയമാണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വീടിന്റെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം അകത്ത് എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *