രാത്രി വൈകി നടന്ന നാടകീയ രംഗങ്ങൾ; ഒടുവിൽ പി ചിദംബരം അറസ്റ്റിൽ

ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ജോർ ബാഗ് വസതിയിൽ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

നാടകീയ രംഗങ്ങൾക്കൊടുവിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വീടിന്റെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം അകത്തേക്ക് എത്തിയത്. ഇതിന് തൊട്ടുമുമ്പായി ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതോടെ സിബിഐ സംഘം പാർട്ടി ആസ്ഥാനത്ത് എത്തി.

സിബിഐ എത്തിയതോടെ ചിദംബരം കബിൽ സിബലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ സിബിഐ സംഘവും പിന്നാലെയെത്തി. ചിദംബരത്തിന്റെ അനുയായികൾ സിബിഐ സംഘത്തെ ഉള്ളിലേക്ക് കയറ്റാതെ ഗേറ്റ് പൂട്ടിയിട്ടു. തുടർന്നാണ് സംഘം മതിൽ ചാടിക്കടന്നത്.

ചിദംബരത്തെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകരും എതിർപ്പുമായി ബിജെപി പ്രവർത്തകരും വീടിന്റെ മുന്നിൽ തമ്പടിച്ചതോടെ സ്ഥലത്ത് സംഘർഷവും ഉടലെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *