ചിദംബരത്തെ തീഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീം കോടതി

ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലുള്ള പി ചിദംബരത്തെ തീഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജയിലിൽ അയക്കാതെ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ട ശേഷമാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്.

ഇടക്കാല ജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചില്ലെങ്കിൽ സിബിഐ കസ്റ്റഡി മൂന്ന് ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ സിബിഐ ആസ്ഥാനത്താണ് ചിദംബരം ഉള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *