ചിദംബരത്തിന് പന്ത്രണ്ട് രാജ്യങ്ങളിൽ നിന്ന് അനധികൃത നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ്; തെളിവുകൾ സുപ്രീം കോടതിക്ക് കൈമാറും
ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന് 12 രാജ്യങ്ങളിൽ നിക്ഷേപങ്ങളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസി ചിദംബരത്തിന്റെ വിദേശബാങ്ക് നിക്ഷേപവും സ്വത്തുക്കളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് നിക്ഷേപം. ഇതിന്റെ തെളിവുകൾ സുപ്രീം കോടതിക്ക് കൈമാറും. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിക്കും.
സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്തും എൻഫോഴ്സ്മെന്റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയും ചിദംബരം സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.