ചിദംബരം തീഹാർ ജയിലിലേക്ക്; സെപ്റ്റംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലായിരുന്ന പി ചിദംബരത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അദ്ദേഹത്തെ തീഹാർ ജയിലിലേക്ക് അയക്കും. സെപ്റ്റംബർ 19 വരെയാണ് കസ്റ്റഡി കാലാവധി

സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടത്. സെപ്റ്റംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ചിദംബരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നും 74കാരനായ അദ്ദേഹത്തെ ജയിലിലേക്ക് അയക്കരുതെന്നുമുള്ള കപിൽ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല

പ്രത്യേക സെല്ലും വെസ്റ്റേൺ ടോയ്‌ലറ്റും പ്രത്യേക സുരക്ഷയും മരുന്നുമൊക്കെ അനുദിക്കണമെന്ന സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതുവരെ സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലായിരുന്നു ചിദംബരം കസ്റ്റഡിയിൽ കഴിഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *