മോദിയുടെ പ്രഖ്യാപനങ്ങൾ അംഗീകരിക്കേണ്ടതാണ്; പുകഴ്ത്തലുമായി കോൺഗ്രസ് നേതാവ് പി ചിദംബരം

സ്വാതന്ത്രദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച നിർദേശങ്ങളെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ജനസംഖ്യാ നിയന്ത്രണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കൽ, ബിസിനസ് ലോകത്തെ ബഹുമാനിക്കൽ തുടങ്ങിയ നിർദേശങ്ങളെയാണ് പി ചിദംബരം സ്വാഗതം ചെയ്യുന്നത്.

മോദി മുന്നോട്ടുവെച്ച മൂന്ന് പ്രഖ്യാപനങ്ങളെയും നമ്മൾ എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്. ചെറിയ കുടുംബം എന്നത് രാജ്യസ്‌നേഹികളുടെ കർത്തവ്യമാണ്. സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കലും സ്വാഗതാർഹമാണ്

ആദ്യത്തെയും അവസാനത്തെയും നിർദേശങ്ങൾ ജനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. രണ്ടാമത്തെ നിർദേശം ധന വകുപ്പ് ഏറ്റെടുക്കണമെന്നും പി ചിദംബരം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *