എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിന് ജാമ്യം; എൻഫോഴ്സ്മെന്റ് അറസ്റ്റിൽ നിന്ന് ജാമ്യമില്ല
എയർസെൽ മാക്സിസ് അഴിമതിക്കേസിൽ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം. ഡൽഹി റോസ് അവന്യു സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
നിലവിൽ സിബിഐ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന ചിദംബരത്തെ എൻഫോഴ്സ്മെന്റിന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് വിധേയമാക്കാം. ഇതിനിടയിലും എയർസെൽ മാക്സിസ് കേസിൽ ജാമ്യം ലഭിച്ചത് ചിദംബരത്തിന് താത്കാലിക ആശ്വാസമാണ്.