ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാക് ഹെലികോപ്റ്റർ; അന്വേഷണമാരംഭിച്ചു

  • 14
    Shares

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാന്റെ സൈനിക ഹെലികോപ്റ്റർ. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. ഇന്ത്യൻ സൈന്യം ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്താൻ ശ്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വ്യോമാതിർത്തി ലംഘിക്കപ്പെട്ടാൽ ആക്രമണം വരാൻ എത്ര സമയമെടുക്കുമെന്ന് മനസ്സിലാക്കുന്നതിനായാണ് പാക് ഹെലികോപ്റ്റർ അതിർത്തി കടന്നതെന്ന് സംശയിക്കുന്നു.

യുദ്ധവിമാനങ്ങൾ ഇരുരാജ്യങ്ങളുടെയും വ്യോമാതിർത്തിയുടെ പത്ത് കിലോമീറ്റർ പരിധിയിലും മറ്റ് വിമാനങ്ങൾ ഒരു കിലോമീറ്റർ പരിധിയിലും പ്രവേശിക്കരുതെന്ന് 1991ലെ കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതാണ് പാക്കിസ്ഥാൻ ലംഘിച്ചിരിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *