കാശ്മീരിൽ നിയന്ത്രണരേഖയിൽ പാക് ഷെല്ലിംഗ്; അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടു

  • 19
    Shares

നിയന്ത്രണരേഖക്ക് സമീപം പാക്കിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലിംഗിൽ കാശ്മീരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. റുബാന കോസർ(24), മക്കളായ ഫസാൻ(5), ഷബ്‌നം(1) എന്നിവരാണ് മരിച്ചത്. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിലാണ് പാക്കിസ്ഥാന്റെ ആക്രമണം

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാൻ സാധാരണക്കാരെയും ലക്ഷ്യം വെക്കുന്നതായി സേനാ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം കാശ്മീരിൽ മൂന്നിടങ്ങളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്. മാൻകോട്ടെ, ബാലാകോട്ടെ, നൗഷേര, കൃഷ്ണഘാട്ടി എന്നിവിടങ്ങളാണ് പാക് ഷെല്ലിംഗ് രൂക്ഷമായിരിക്കുന്നത്. പ്രദേശവാസികളെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *