പാലായിൽ യുഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പി ജെ ജോസഫ് വിഭാഗം. ജോസ് ടോമിന് വേണ്ടി സ്വന്തം നിലക്ക് സമാന്തരമായി പ്രവർത്തിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ എത്തിയപ്പോൾ ചീത്ത വിളിക്കുകയും അപമാനിക്കുകയും ചെയ്തത് ഞങ്ങൾക്കേറ്റ മുറിവാണ്. യുഡിഎഫിനൊപ്പം പ്രവർത്തിക്കാനില്ല. പിജെ ജോസഫിനെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ഭീഷണിപ്പെടുത്തിയെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു

ഞങ്ങൾക്ക് വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. കേരളാ കോൺഗ്രസ് ചെയർമാനെ പ്രചാരണ സമ്മേളനത്തിൽ ചീത്ത വിളിച്ചത് പാർട്ടിയുടെയും സ്ഥാനാർഥിയുടെയും കഴിവുകേടാണെന്നും സജി ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *