കരുണാനിധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആശുപത്രിയിൽ സന്ദർശിച്ചു

  • 9
    Shares

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആശുപത്രിയിൽ സന്ദർശിച്ചു. ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു. കാവേരി ആശുപത്രിയിലാണ് കരുണാനിധി ചികിത്സയിൽ കഴിയുന്നത്

കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പളനിസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു. കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ഗോപാലപുരത്തെ വസതിയിൽ നിന്നും 27ാം തീയതി രാത്രിയോടെയാണ് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും മകനും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ പ്രതികരിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *