പാർലെ-ജി ഫാക്ടറിയിൽ ബാലവേലക്ക് അടിമപ്പെട്ട 26 കുട്ടികളെ രക്ഷപ്പെടുത്തി; 12 മുതൽ 16 വയസ്സു വരെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നത് 12 മണിക്കൂർ നേരം

ഛത്തിസ്ഗഢിലെ പാർലെ-ജി ഫാക്ടറിയിൽ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തി. റായ്പൂരിലെ ബിസ്‌കറ്റ് നിർമാണ യൂനിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

റായ്പൂരിലെ അമസിവ്‌നി മേഖലയിൽ കുട്ടികൾ ജോലി ചെയ്യുന്നതായുള്ള വിവരം ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയാണ് അധികൃതർക്ക് വിവരം നൽകിയത്. ഇതേ തുടർന്നാണ് ജില്ലാ കലക്ടരുടെ നിർദേശപ്രകാരം ദൗത്യസേന റെയ്ഡ് നടത്തിയത്.

12 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിൽ നിനുള്ള കുട്ടികളാണ് ഇവർ. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണിവരെ 12 മണിക്കൂറാണ് ഇവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. 5000 രൂപയായിരുന്നു ശമ്പളം

കുട്ടികളെ സർക്കാരിന്റെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി കഴിഞ്ഞു. ബാലാവകാശ നിയമപ്രകാരം പാർലെ-ജിക്കെതിരെ കേസെടുത്തിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *