പാർലമെന്റിൽ രാഹുൽ ഗാന്ധിയെ കണ്ട ഭാവം നടിക്കാതെ മോദി; രാഹുലിന് അഭിനന്ദനങ്ങളുമായി കേന്ദ്രമന്ത്രിമാർ

  • 102
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിന് പിന്നാലെ പാർലമെന്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടഭാവം നടിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു

2001 പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് പുഷ്പാർച്ച നടത്തുന്നതിനായി എത്തിയതായിരുന്നു നേതാക്കൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടും മറ്റു കോൺഗ്രസ് നേതാക്കളോടും കുശലാന്വേഷണം നടത്തിയ മോദി പക്ഷേ അടുത്തുണ്ടായിട്ടും രാഹുലിന് മുഖം നൽകാൻ തയ്യാറായില്ല.

അതേസമയം കേന്ദ്രമന്ത്രിമാരായ രാംദാസ് അത്താവലെയും വിജയ് ഗോയലും രാഹുലിന്റെ അടുത്തെത്തി അഭിനന്ദനം അറിയിച്ചു. ഹസ്തദാനം നൽകി ആയിരുന്നു കേന്ദ്രമന്ത്രിമാർ രാഹുലിനെ അഭിനന്ദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *