പാർലമെന്റ് സമ്മേളനം ജൂൺ 6ന് തുടങ്ങുമെന്ന് റിപ്പോർട്ട്

17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 6 മുതൽ 15 വരെ നടക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ഇതിന് മുന്നോടിയായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതിന് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലാകും പാർലമെന്റ് സമ്മേളനത്തിന്റെ തീയതി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.

അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയവയാകും പാർലമെന്റ് സമ്മേളനത്തിലെ മുഖ്യ അജണ്ടകൾ. നയപ്രഖ്യാപനത്തിന് ശേഷം പ്രോട്ടം സ്പീക്കറെ തെരഞ്ഞെടുക്കും. പ്രോട്ടം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ജൂൺ 10ന് സ്പീകക്ര്# തെരഞ്ഞെടുപ്പ് നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *