പശു കലാപത്തിന്റെ മറവിലെ ഇൻസ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതിയായ സംഘപരിവാറുകാരൻ അറസ്റ്റിൽ

  • 23
    Shares

യുപിയിലെ ബുലന്ദ്ഷറിൽ സംഘപരിവാർ നടത്തിയ പശു കലാപത്തിന്റെ മറവിൽ പോലീസ് ഇൻസ്‌പെക്ടറെ കൊന്ന കേസിൽ മുഖ്യപ്രതിയായ ബജറംഗ് ദൾ നേതാവ് അറസ്റ്റിലായി. സുബോധ് കുമാർ കൊലപാതക കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജാണ് പിടിയിലായത്.

കലാപമുണ്ടാക്കി സുബോധ് കുമാറിനെ കൊന്നതിന് ശേഷം സംഘപരിവാർ ക്രിമിനലായ യോഗേഷ് രാജ് ഒളിവിൽ പോയിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത കേസ് മാത്രം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഒളികേന്ദ്രത്തിൽ നിന്ന് വീഡിയോ സന്ദേശം പുറത്തുവിട്ട് ഇയാൾ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചിരുന്നു.

ചത്ത പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെന്നാരോപിച്ചാണ് സംഘപരിവാർ ക്രിമിനലുകൾ ബുലന്ദ്ഷറിൽ കലാപം നടത്തിയത്. പ്രദേശത്ത് പ്രാർഥനക്കായി തടിച്ചുകൂടിയ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചായിരുന്നു സംഘപരിവാർ ക്രിമിനലുകൾ കലാപം കരുതിക്കൂട്ടി ഉണ്ടാക്കിയത്. ഇത് തടയാനെത്തിയ സുബോധ്കുമാറിനെ ഇവർ കല്ലെറിഞ്ഞ് അബോധാവസ്ഥയിലാക്കിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *